സ്വർണ്ണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8,310 രൂപയും പവന്
66,480 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,07,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.90 രൂപ, 8 ഗ്രാമിന് 863.20 രൂപ, 10 ഗ്രാമിന് 1,079 രൂപ, 100 ഗ്രാമിന് 10,790 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് കേരളത്തിലും പ്രതിഫലിച്ചു. ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 1,280 രൂപയും, ഗ്രാമിന് 160 രൂപയും ഒറ്റയടിക്ക് വില കുറഞ്ഞിരുന്നു.