കേരളത്തിൽ സ്വർണവിലയിൽ ഇന്ന് താഴ്ച. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറവ്. ഇതോടെ ഇന്ന് ഒരു ഗ്രാമ സ്വർണത്തിന് 8,215 രൂപയും പവന് 65,720 രൂപയുമാണ് നിരക്ക്. അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.
ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,09,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 109.90 രൂപ, 8 ഗ്രാമിന് 879.20 രൂപ, 10 ഗ്രാമിന് 1,099 രൂപ, 100 ഗ്രാമിന് 10,990 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ആഗോള സ്വർണ്ണ വ്യാപാരം തിങ്കളാഴ്ച രാവിലെ നഷ്ടം നേരിടുന്നു. ട്രോയ് ഔൺസിന് 24 ഡോളർ (0.79%) താഴ്ന്ന് 3,017.11 ഡോളർ എന്നതാണ് നിരക്ക്.