പുതിയ റെക്കോർഡിലേക്ക് സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 200 രൂപ വർധിച്ച് 8,310 രൂപയും പവന് 160 രൂപ കൂടി 66,480 രൂപയിലുമെത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 114.10 രൂപ, 8 ഗ്രാമിന് 912.80 രൂപ, 10 ഗ്രാമിന് 1,141 രൂപ, 100 ഗ്രാമിന് 11,410 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,14,100 രൂപ എന്നതാണ് നിരക്ക്.
ആഗോള സ്വർണ്ണ വ്യാപാരം വ്യാഴാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 16.26 ഡോളർ (0.54%) ഉയർന്ന് 3,049.65 ഡോളർ എന്നതാണ് നിരക്ക്. ഇന്നലെ സംസ്ഥാനത്ത് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയും സ്വർണ്ണ വില വർധിച്ചിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 66,320 രൂപയും, ഗ്രാമിന് 8,290 രൂപയുമായിരുന്നു നിരക്ക്.