സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 59,600 രൂപയാണ്. ഇന്നലെ 400 രൂപ വര്‍ദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6140 രൂപയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് മുന്‍പ് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യത.