സംസ്ഥാനത്ത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,705 രൂപയിലും പവന് 53,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞ് ഗ്രാമിന് 6,650 രൂപയിലും പവന് 53,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.വെള്ളിയാഴ്ച പവന് 800 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ പവന് 53,760 രൂപയിലാണ് വ്യാപാരം നടന്നത്.ഏപ്രില്‍ 2 ന് രേഖപ്പെടുത്തിയ ഒരു പവന് 50680 രൂപയും,ഗ്രാമിന് 6335 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയില്‍ ശനിയാഴ്ച സ്വര്‍ണ വില 80 ഡോളര്‍ കുറവ് രേഖപ്പെടുത്തിരുന്നു.ഇറാന്-ഇസ്രയേല്‍ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം.
തൃശൂർ പൂരം: ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി
നിലവില്‍ രാജ്യാന്തര സ്വര്‍ണവില 2356 ഡോളറിലാണ് വ്യാപാരം തുടരുന്നത്.രാജ്യാന്തര സ്വര്‍ണ വിലയില്‍ വന്‍ചാഞ്ചാട്ടം അനുഭവപ്പെട്ട വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരമായ 2448 ഡോളര്‍ അടിച്ച സ്വര്‍ണം 2360 ഡോളറിലാണ് ക്ളോസ് ചെയ്തത്. ഇറാന്-ഇസ്രായേല്‍ സംഘര്‍ഷസാധ്യതയും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് പിന്തുണ നല്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഭൂതപൂര്‍വമായ മുന്നേറ്റം നേടിയ സ്വര്‍ണം ഇനിയും മുന്നേറ്റം നേടുമെന്ന പ്രവചനമാണ് ഗോള്‍ഡ്മാന്‍ സാക്സ് മാര്‍ച്ചിലെ അമേരിക്കന്‍ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്കുകളുടെ വെളിച്ചത്തില്‍ നടത്തിയത്.