സംസ്ഥാനത്ത് ചരിത്ര വിലയിലേക്ക് സ്വർണം. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,425 രൂപയും പവന് 67,400 രൂപയിലുമെത്തി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,12,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 112.90 രൂപ, 8 ഗ്രാമിന് 903.20 രൂപ, 10 ഗ്രാമിന് 1,129 രൂപ, 100 ഗ്രാമിന് 11,290 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ആഗോള സ്വർണ്ണ വ്യാപാരം ആദ്യമായി 3,100 ഡോളർ പിന്നിട്ടു. നിലവിൽ ട്രോയ് ഔൺസിന് 3,107.32 ഡോളർ എന്നതാണ് നിരക്ക്.