റാസല്‍ഖൈമ: സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ സൗകര്യം പ്രഖ്യാപിച്ച് റാസല്‍ഖൈമ. ദീര്‍ഘകാല റെസിഡന്‍സി ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ സ്പോണ്സർ ഉണ്ടായിരിക്കണമെന്ന് നിർബന്ധം ഇല്ല.
വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഉദോഗസ്ഥരെയും മികച്ച സേവനം കാഴ്ചവെക്കുന്നവരെയും രാജ്യത്ത് നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോളജ് ഈ പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ യുഎഇയിലേക്ക് ഇത് ആകർഷിക്കും.
രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍ എന്നിവർക്കും രണ്ട് സ്കൂള്‍ അധ്യാപകര്‍ക്കും. നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം.