കൊച്ചി : പ്രധാനമന്ത്രിയുമായും അമിത് ഷായുമായും എനിക്ക് ദീര്‍ഘകാലമായി അടുത്ത ബന്ധമാണെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍. ഈ ബന്ധമാണ് എന്നെ പ്രകാശ് ജാവഡേക്കര്‍ ഉപയോഗിച്ചതെന്നും , ഇ പി ജയരാജന് ജാവഡേക്കറെ കണ്ടത് ലാവ്ലിന് കേസ് അവസാനിപ്പിക്കാനാണെന്നും നന്ദകുമാര്‍ പറയുന്നു.
പിണറായി വിജയനുമായി എനിക്ക് ദീര്‍ഘകാലമായി ബന്ധമുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ പുറത്തു ചാടിക്കുന്നതിന് ഞാന്‍ ഇടപെട്ടിട്ടുണ്ട്. ഡി ഐ സി യുടെ രൂപീകരണം ഇടത് പക്ഷത്തിന് ഗുണം ചെയ്തു. പിണറായി പാപിയെന്ന് വിശേഷിപ്പിച്ചത് എന്നെക്കുറിച്ചായിരിക്കില്ലെന്നും., പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇ പി ജാവഡേക്കറെ കണ്ടത് എന്നതിന് എന്റെ പക്കല്‍ തെളിവുണ്ട്, ശോഭാ സുരേന്ദ്രന് പറയുന്നതെല്ലാം കളവാണ്.
ഇ പിയുമായി ഒരു സംസാരവും ശോഭാ സുരേന്ദ്രന് നടത്തിയിട്ടില്ല. ഇ പി ജയരാജനുമായി സംസാരിച്ച വിഷയം തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ചര്‍ച്ച നടന്നതെന്നുമാണ് ദല്ലാ്ള് പറയുന്നത്.