കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്ത് പുരോഗമിക്കുന്ന, ഷൈൻ നിഗം നായകനാകുന്ന ഷൂട്ടിങ് സെറ്റിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ ഗുണ്ടാ ആക്രമണം. അക്രമണത്തിന് പിന്നിൽ അഞ്ചംഗ സംഘമെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗുണ്ടാ സംഘം സ്ഥലത്തെത്തി പ്രൊഡക്ഷന്‍ കണ്ട്രോളർ ജിബുവിനെ ആക്രമിക്കുകയായിരുന്നു. ജിബുവിനെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വലിച്ചുകൊണ്ടുപോയി റോഡരികിൽ വച്ചാണ് മർദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനത്തിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വലിയ തുക വാടക ആവശ്യപ്പെട്ടു. അത്രയും നൽകാനാകില്ലെന്ന് പറഞ്ഞതാണ് ജിബുവിനെ മർദ്ദിക്കാൻ കാരണം. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Your article helped me a lot, is there any more related content? Thanks!
Thanks for sharing. I read many of your blog posts, cool, your blog is very good.