കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം. നിയമ വാഴ്ച്ചയുള്ള രാജ്യത്ത് എല്ലാ പൗരന്മാരും നിയത്തിന് കീഴിലാണ്. ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും രാജ്യത്തെ നിയമത്തിന് അതീതരല്ല. കുടുംബാംഗങ്ങളുടെ ദുരൂഹ സാഹചര്യത്തിലുള്ള സമാധി വാദം അംഗീകരിക്കാനാവില്ലഅങ്ങനെ സമാധി ആയിട്ടുണ്ടെങ്കിൽ ഈ ആധുനിക കാലത്ത് അതിന്റെ വീഡിയോയോ ഫോട്ടോകളോ എടുത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു അങ്ങനെയായിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ ദുരൂഹത ഒഴിവാക്കമായിരുന്നു.
നിയമം എന്താണോ അനുശാസിക്കുന്നത് അതുമായിട്ട് ഭരണകൂടവും പോലീസും കോടതികളും മുന്നോട്ട് പോകുകതന്നെ വേണം ഇപ്പോഴത്തെ ഈ ദുരൂഹത ഇല്ലാതാക്കേണ്ടത് ഹിന്ദു സമാജത്തിന്റെ കൂടി ആവശ്യമാണ്. എന്നുകരുതി ഒരു കുടുംബത്തിന്റെ ചെയ്തികളെ ചൂണ്ടികാണിച്ച് ഹിന്ദു സമാജത്തെയും ആചാരങ്ങളെയും ഇകഴ്ത്താന്‍ ശ്രമിക്കുന്നതും ആരുടെ ഭാഗത്തു നിന്നായാലും അത് അംഗീകരിക്കാനാവില്ലെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്.രാജശേഖരന് എന്നിവര്‍ പറഞ്ഞു.