തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ ഓണറേറിയം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നല്‍കുക.
നേരത്തെ കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1000 രൂപയായിരുന്നു ലഭിച്ചിരുന്നത്. പന്നിയെ സംസ്കരിക്കുന്നയാള്‍ക്ക് 2000 രൂപയും നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. മുന്‍പ് തുക നല്‍കിയിരുന്നത് തദ്ദേശ സ്ഥാപനങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതത്തല യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അംഗികൃത ഷൂട്ടര്‍മാരെ നിയമിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.