തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന മനുഷ്യ–മൃഗ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി 37.27 കോടി രൂപ അനുവദിച്ച് സർക്കാർ. ഇതിനായി എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ സജ്ജമാക്കും. 36 ഫോറസ്റ്റ് ഡിവിഷനുകളിലുമാണ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ സജ്ജമാക്കുന്നത്.
സെന്ററുകളുടെ പരിപാലനച്ചെലവിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്. ഒറ്റത്തവണ ഗ്രാന്റ് ആയാണ് പണം അനുവദിച്ചത്. വനംവകുപ്പ് അഡീ.പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ 60 ലക്ഷം രൂപ ഉള്‍പ്പെടെ 43.27 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.