തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ വീണ്ടും തെരച്ചിലിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്. തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയിലായിരുന്നു ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ദുരന്തത്തില്‍ 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു.
അതേസമയം വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഉണ്ടാവത്തതില്‍ കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റില്‍ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.