ഡൽഹി: യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെ വിമർശനം ഉയർത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ. കരട് ചട്ടങ്ങൾക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്ന് ആർലേക്കർ മറുപടി നൽകി.
കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് സർക്കാരുമായി പ്രവര്‍ത്തിക്കും എന്നും മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതല ഭംഗിയാക്കി എന്നും ആർലേക്കർ കൂട്ടിച്ചേർത്തു
സർവകലാശകൾ ഭരിക്കേണ്ടത് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഭരണം സ്തംഭിപ്പിക്കാനായിരുന്നു പഴയ ഗവർണർ ശ്രമിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.