തിരുവനന്തപുരം: പി സി ജോർജിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ചാനൽ ചർച്ചയിൽ സംഭവിച്ച നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു എന്നും എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പിസി ജോർജിനോട് പെരുമാറിയത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പി സി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പൊലീസ് എടുത്തിരുന്നില്ല എന്നും ഗണപതി ഭഗവാനെ സ്പീക്കർ എഎം ഷംസീർ അദ്ദേഹത്തെ പിന്തുണച്ചവരാണ് മുഖ്യമന്ത്രിയും സിപിഎമ്മെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.