തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി എന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. പ്രതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു. ഗ്രീഷമയാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രണ്ടാം പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മയെ വെറുതെ വിടരുതായിരുന്നു എന്ന് ഷാരോണിന്റെ ബന്ധുക്കൾ പ്രതികരിച്ചു.
മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കഷായം കുടിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അരും കൊലയുടെ വിവരം പുറത്തുവന്നത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളായിരുന്നു. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.