തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത് കഴിഞ്ഞ മേയിലാണ്. ഇപ്പോഴിതാ 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ജി.വി പ്രകാശ് കുമാറും സൈന്ധവിയും. ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. കോടതിയില്‍ ജി.വി. പ്രകാശും സൈന്ധവിയും ഒരുമിച്ചെത്തിയാണ് അപേക്ഷ നല്‍കിയത്.
ഇതിന് ശേഷം തിരിച്ചുമടങ്ങിയതും ഒരുമിച്ച് തന്നെയാണ്. ഇത് ആരാധകർക്കിടയിൽ ചർച്ചയായി. ചെറുപ്പംമുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. വളരെക്കാലത്തെ പ്രണയത്തിന് ശേഷം 2013-ല്‍ ഇരുവരും വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്. എ.ആര് റഹ്മാന്റെ സഹോദരി എ.ആര് റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്.