ഇന്ത്യയിൽ അഭയം തേടിയിരുന്നില്ല എങ്കിൽ താൻ ഒരുപക്ഷെ ഇതിനോടകം കൊല്ലപ്പെടുമായിരുന്നു എന്ന് പ്രതികരിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്നും ഹസീന വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.
ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും രക്ഷപ്പെട്ടത് ഭാഗ്യമാണ്. നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ തങ്ങൾ ഉറപ്പായും മരണപ്പെടുമായിരുന്നു. നാടും വീടുമില്ലാതെ താൻ ഇപ്പോൾ കഷ്ടപ്പെടുകയാണ്. എല്ലാം എതിരാളികൾ തീവച്ച് നശിപ്പിച്ച് കളഞ്ഞു എന്നും മന്ത്രി ശബ്ദ സന്ദേശത്തിലൂടെ പ്രതികരിച്ചു.