കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് സ്കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് ലാപ്ടോപ്പും സ്കൂട്ടറും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്ളാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.