ആലപ്പുഴ: സിപിഐഎം ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്.
പാട്യം ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച്
ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാന്‍ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയെ താത്ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങള്‍ നടന്നു.
അതേസമയം കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതായതോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇക്ബാല്‍.