ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. നേരത്തെ 40 പേരുള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് കുണ്ടു, യൂത്ത് കോണ്‍ഗ്രസ് വക്താവ് രോഹിത് നഗര്‍ തുടങ്ങിയവരുള്‍പ്പെടുന്ന അഞ്ച് അംഗ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
40 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി രണ്‍ദീപ് സുര്‍ജെവാലയുടെ മകന് ആദിത്യയുടെ പേരും ഉള്‍പ്പെട്ടിരുന്നു.
ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാല് സീറ്റുകളില്‍ കൂടിയാണ് കോണ്‍ഗ്രസ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണും.