ന്യൂഡൽഹി : വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര ഹരിയാനയിലെ ഭൂമിയിടപാട് കേസിൽ ഇ ഡിക്കു മുമ്പിൽ ഹാജരായതായി റിപ്പോർട്ട്. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത് എന്നാണ് വിവരം. 2008 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം തനിക്ക് ഒളിച്ചു വെക്കാൻ ഒന്നുമില്ലെന്നും ,ജനങ്ങൾക്ക് തന്നോട് എന്തുവേണമെങ്കിലും ചോദിക്കാമെന്നും അതിനുത്തരം നൽകാൻ തയ്യാറാണെന്നും വിഷയത്തിൽ ഇ ഡി ഓഫീസിലേക്കുളള യാത്രക്കിടെ റോബര്‍ട്ട് വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.