കോഴിക്കോട് വടകരയിൽ സുഹൃത്ത് നൽകിയ ബീഫ് ഫ്രൈ കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍ .സുഹൃത്സഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് ഇത് കഴിക്കുകയായിരുന്നു.
എന്നാൽ പിന്നാലെ നിധീഷിൻറെ ആരോഗ്യാവസ്ഥ മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.