കൊച്ചി: കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്.തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്കി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നില്‍ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പിന്നീട് വിവാദമായതോടെ ഗൂഗിള്‍ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുക്കുകയും ചെയ്ത് തടിയൂരുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവര്‍ത്തകനായ സി സതീശന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കൊടുത്ത പരാതിയെ തുടര്‍ന്നാണ് നടപടി.