മണാലിയിലെ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 5000 വിനോദ സഞ്ചാരികളെ ഹിമാചൽ പ്രദേശ് പൊലീസ് രക്ഷപ്പെടുത്തി. ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു, രണ്ടായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിയത്. 10-15 കിലോമീറ്റർ വരെ നീണ്ടുകിടക്കുന്ന ഗതാഗതക്കുരുക്ക് പല പ്രദേശങ്ങളിലും അനുഭവപ്പെട്ടു.
മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുക ഈ പ്രതികൂല കാലാവസ്ഥയിലും മണാലിയിലെ ഹോട്ടലുകൾ എല്ലാം തന്നെ ബുക്കിംഗ് ആണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ മഞ്ഞുവീഴ്ചക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. ഹിമാചലിലെ ലൗഹൗൾ – സ്പിതി, ചമ്പ, കാൻഗ്ര, ഷിംല, കിന്നൗർ, കുളു എന്നിവയുൾപ്പെടെ ആറ് ജില്ലകളിലാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുള്ളത്.
ക്രിസ്മസ് പുതുവത്സരത്തിന് മുന്നോടിയായി പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് മണാലിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30,000-ത്തിലധികം ആളുകളാണ് മണാലിയിൽ സന്ദർശനം നടത്തിയിരിക്കുന്നത്.