ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വന്‍ ഹിമപാതമുണ്ടായത്. കുടുങ്ങി കിടക്കുന്ന 57 തൊഴിലാളികളില്‍ 16 പേരെ രക്ഷപ്പെടുത്തി. നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. ബിആര്‍എസിന്റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. വലിയ രീതിയില്‍ മഞ്ഞ് നീക്കം ചെയ്തുവേണം തൊഴിലാളികളെ പുറത്തെടുക്കാന്‍.