കൊച്ചി: മലയാള സിനിമയിലെ പ്രശ്നങ്ങള്‍ തുറന്നുകാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. കമ്മിറ്റി റിപ്പോര്‍ട്ടിന് മേലുളള തുടര്‍നടപടികളില്‍ ഇന്ന് തീരുമാനമെടുക്കും. റിപ്പോര്‍ട്ട് വായിച്ച സംഘാംഗങ്ങള്‍ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.
സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും തീരുമാനം ഉണ്ടാകും.സ്വമേധയാ കേസെടുക്കേണ്ട മൊഴികളുണ്ടെങ്കില്‍ അറിയിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥരാണ് മൊഴി എടുക്കുക. അതേസമയം സിനിമാപ്രവര്‍ത്തകര്‍ക്ക് എസ്ഐടിയുമായി ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞു.