തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയേക്കും. റിപ്പോര്‍ട്ടിലെ മൊഴികള്‍ പരിശോധിച്ച് നിയമോപദേശം തേടാനാണ് എസ് ഐ ടിയുടെ ആദ്യ നീക്കം. ഹേമ കമ്മിറ്റി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുളളവ പൊലീസിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൊഴി നല്‍കിയവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിച്ച്
കേസുമായി മുന്നോട്ടുപോകാന്‍ തയാറാണെങ്കില്‍ നടപടി തുടങ്ങും. 22 കേസുകളാണ് പ്രത്യേക സംഘം നിലവില്‍ അന്വേഷിക്കുന്നത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 50 ലധികം പേരാണ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ പ്രത്യേക സംഘം ഉടന്‍ യോഗം ചേരും. കമ്മിറ്റി മുന്നില്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ടാഴ്ചക്കുള്ളില്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നാണ് പ്രത്യേക സംഘത്തിനുള്ള നിര്‍ദ്ദേശം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്കിയവര് പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറായാല്‍ വീണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.