വാഷിങ്ടൺ: ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ 21 ദിവസത്തേക്ക് വെടിനിർത്തലുണ്ടാകുമെന്ന് റിപ്പോർട്ട്. ലബനാനിൽ ഇസ്രായേൽ അധിനിവേശം അതിശക്തമായ തുടരുന്നതിനിടെയാണ് മേഖലയിൽ ഉടൻ താൽക്കാലിക വെടിനിർത്തലിന് സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
21 ദിവസത്തേക്ക് വെടിനിർത്തലുണ്ടാവുമെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ മാത്രമായിരിക്കും വെടിനിർത്തൽ. ഗസ്സയിൽ വെടിനിർത്തലുണ്ടാവില്ലെന്നും ഹമാസുമായുള്ള ഇസ്രായേലിന്റെ പോരാട്ടം തുടരുമെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇസ്രായേൽ പ്രതിപക്ഷ നേതാവ് ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ധനമന്ത്രി സ്മോട്രിച്ച് വെടിനിർത്തൽ കരാറിനെ എതിർത്ത് രംഗത്തെത്തി. ഹിസ്ബുല്ലയെ പൂർണമായും തകർക്കാതെ വെടിനിർത്തൽ കരാർ യാഥാർഥ്യമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ ന്യൂയോർക്കിലേക്ക് യാത്ര തിരിക്കുന്നുണ്ട്. യു.എസിൽ വെച്ച് വെടിനിർത്തലിൽ കൂടുതൽ ചർച്ചകളുണ്ടാവുമെന്നുമാണ് സൂചന.