ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി. തന്റെ പെണ്മക്കളെ ഇഷ ഫൗണ്ടേഷന് ബന്ദികളാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ആശ്രമത്തില്‍ താമസം തുടരാനും തിരിച്ചുപോകാനും ഇവര്‍ക്ക് സ്വാതന്ത്രമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. വിരമിച്ച മുന്‍ അധ്യാപകന് ഡോ. എസ് കാമരാജ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
മക്കളായ ഗീത (42), ലത (39) എന്നിവരെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന് കീഴിലുള്ള ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്പ്പിച്ചട്. എന്നാല്‍ ഇവര്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ ആശ്രമത്തില്‍ തങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു.