ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. സമയ പരിധി കഴിഞ്ഞ് കുറ്റം ചുമത്താന്‍ കോടതിക്ക് നിയമപരമായി അധികാരമില്ലായെന്നും കെ സുരേന്ദ്രനെതിരെ പീഡനക്കുറ്റം ചുമത്താന്‍ വ്യക്തമായ തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലെ വാദം.
കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് കെ സുരേന്ദ്രന് ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീൽ നൽകി. ഇതേത്തുടർന്നാണ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുന്നത്.
വിടുതൽ ഹര്‍ജി അംഗീകരിച്ച കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് നിലവില്‍ ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിക്കുമ്പോൾ ബിഎസ്പിയിലെ കെ സുന്ദരയും പത്രിക നൽകിയിരുന്നു. സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്