ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നാടിയായി പ്രിയങ്ക ചോപ്ര. ദീപിക പദുകോണിനെ മറികടന്നാണ് പ്രിയങ്ക ഇന്ത്യയിലെ ഹയസ്റ്റ് പെയ്സ് ആക്ട്രസ് എന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്.
എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്ര 30 കോടി രൂപ വാങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം.
എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്. 1000- 1300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 400- 500 കോടിയോളം താരങ്ങളുടെ പ്രതിഫലം മാത്രമായി ചെലവഴിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.