ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ദൂരദര്ശന് കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധവുമായി ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം രംഗത്തെത്തി. ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധം നടത്തിയത്.
പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാല്‍ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും സ്റ്റാലിന് കത്തില്‍ പറയുന്നു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിന് പറഞ്ഞു.
ദൂരദര്‍ശനിലെ പരിപാടിയില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി ഹിന്ദിയില്‍ സ്വാഗതപ്രസംഗം നടത്തി. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്നും തന്നേക്കാള്‍ നന്നായി ഹിന്ദി സംസാരിക്കുന്നവര്‍ ആണ് തമിഴ്നാട്ടിലെ വിദ്യാര്‍ഥികളെന്നും അദ്ദേഹം പറഞ്ഞു.