തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉള്‍പ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് ഐഎഎസിനെ അഡ്മിനാക്കി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
അദ്ദേഹത്തിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് പൊലീസ് നീക്കം.
സര്‍ക്കാര്‍ തലത്തിലും അന്വേഷണം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.
അതേസമയം ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കെ ഗോപാലകൃഷ്ണന് ഉയര്‍ത്തുന്ന വാദം. എന്നാല്‍ സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്സ്ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. ഉടനെ ഫോണ്‍ മാറ്റുമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.