മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്ഐവി ബാധ. രണ്ട് മാസത്തിനിടെയാണ് ഒൻപത് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. ഇതിൽ മൂന്നു പേർ ഇതരസംസ്ഥാന തൊഴിലാളികളും നാല് പേർ സംസ്ഥാനത്തിനകത്തുളളവരുമാണ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു.