ദിസ്പൂർ: അസമിൽ എച്ച്എംപിവി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനയ്ക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.