മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.
പ്രസവത്തിന് സഹായിച്ച മറ്റുളളവരെയും വൈകാതെ ചോദ്യംചെയ്യുമെന്നാണ് വിവരം. അതേസമയം യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയത്.