കോഴിക്കോട്: സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്തിലും വന്‍വര്‍ധന. 2025-ല്‍ റെക്കോര്‍ഡ് ലഹരി വസ്തുക്കളാണ് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തത്. ഈ വര്‍ഷം രണ്ടുമാസത്തിനിടെ 31 പേരെയാണ് ലഹരി കടത്തിയ കേസില്‍ പിടികൂടിയത്. ഈ സാഹചര്യത്തില്‍ ട്രെയിനില്‍ പരിശോധന കര്‍ശനമാക്കിയെന്ന് റെയില്‍വെ അറിയിച്ചു.
2024-ല്‍ ഒരു വര്‍ഷം പിടിച്ചെടുത്തത് 559 കിലോഗ്രാം ലഹരി വസ്തുക്കളാണ്. 2024-ല്‍ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്. 2,85,49,929 രൂപയുടെ ലഹരിയാണ് ഈ വർഷം പിടിച്ചെടുത്തത്. 2025ല്‍ ഇതുവരെ 421.87 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. 2,16,29, 100 രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.