കൊച്ചി: കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട. കണക്കിൽപ്പെടാത്ത രണ്ടുകോടിയോളം രൂപയുമായി വില്ലിങ്ടൺ ഐലൻഡിന് സമീപം രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
20 വർഷത്തോളമായി കൊച്ചിയിൽ താമസിക്കുന്ന വ്യക്തിയാണ് രാജഗോപാൽ എന്നാണ് വിവരം. പണം എവിടെ നിന്ന് കൊണ്ടുവന്നു, ആർക്കുവേണ്ടിയാണ് എന്നീ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.