കൊല്ലം : കുടുംബപ്രശ്നത്തെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാകത്തിന് ശേഷം സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന് പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ചു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. സുരേന്ദ്രന് പിള്ളയ്ക്ക് സംശയ രോഗമായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നു. സരസ്വതിയും സുരേന്ദ്രന് പിള്ളയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും മദ്യ ലഹരിയില്‍ സരസ്വതിയെ ഉപദ്രവിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.