കൊല്ലം: കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെയാണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. വർഷങ്ങളായി കുടുംബ പ്രശ്നങ്ങളെ തുടർന്ന് തസ്നി ഭർത്താവ് റിയാസുമായി അകന്നു കഴിയുകയാണ്. ഇന്നലെ രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് റിയാസ് ഭാര്യയെ കത്തികൊണ്ട് ആക്രമിച്ചത്.
തസ്നിയുടെ കൈയ്ക്കും വയറിനുമാണ് കുത്തേറ്റത്. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ അടുത്തുണ്ടായിരുന്ന തടിക്കഷണം കൊണ്ട് തസ്നി റിയാസിനെ അടിച്ചു. സംഭവം അറിഞ്ഞ കടയ്ക്കൽ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തസ്നി ഗുരുതരപരക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു വധശ്രമ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.