ബെംഗളൂരു:റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നില്‍ ഐപിഎല്ലിലെ റെക്കോര്‍ഡ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്.ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമെന്ന സ്വന്തം റെക്കോര്‍ഡാണ് സണ്‍റൈസേഴ്സ് ചിന്നസ്വാമിയില്‍ തകര്‍ത്തത്.
ചിന്നസ്വാമിയില്‍ ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. ട്രാവിസ് ഹെഡിന്റെ (102) തകര്‍പ്പന്‍ സെഞ്ച്വറിയും ഹെന്റിച്ച് ക്ലാസന്റെ (67) ഇന്നിങ്സുമാണ് ഹൈദരാബാദിനെ ഹിമാലയന്‍ ടോട്ടലിലേക്ക് നയിച്ചത്.
ഇതേ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരെ ഹൈദരാബാദ് മറികടന്നത്.ആര്‍സിബിക്കെതിരെ നേടിയ 287 റണ്‍സ് തന്നെയാണ് ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോറും.2023ല്‍ മംഗോളിയക്കെതിരെ നേപ്പാള്‍ അടിച്ചെടുത്ത 314 റണ്‍സാണ് ഒന്നാം സ്ഥാനത്ത്.ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി.41 പന്തില്‍ നിന്നായിരുന്നു ഹെഡിന്റെ സെഞ്ച്വറി.
200 കോടി സമ്പാദ്യം സംഭാവന നല്കി;സന്യാസം സ്വീകരിക്കാനൊരുങ്ങി ദമ്പതികള്‍
ഒന്‍പത് തവണ ബൗണ്ടറി കടത്തിയ ഹെഡ് മത്സരത്തില്‍ എട്ടുതവണ സിക്സര്‍ പറത്തി.ഹെന് റിച്ച് ക്ലാസന് അര്‍ധ സെഞ്ച്വറി നേടി.31 പന്ത് നേരിട്ട ക്ലാസന് രണ്ട് തവണ അതിര്‍ത്തി കടത്തിയപ്പോള്‍ ഏഴ് തവണ സിക്സര്‍ പറത്തി.അഭിഷേക് ശര്‍മ 34,ഐഡന്‍ മാര്‍ക്രം പുറത്താകാതെ 17 പന്തില്‍ നിന്ന് 32 റണ്‍സും അബ്ദുള്‍ സമദ് പത്ത് പന്തില്‍ നിന്ന് 37 റണ്‍സും നേടി.