റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വൻ വിജയം നേടി തമിഴ് നടൻ അജിത്ത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ മൂന്നാമതായി അജിത്തും സംഘവും ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.
വലിയ നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിയോട് നന്ദി പറയുന്ന അജിത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’’ എന്ന് വേദിയില്‍ നിന്ന് നന്ദി പറയുന്ന അജിത്തിനേയും അതുകേട്ട് ചിരിക്കുന്ന ശാലിനിയെയും ആരാധകർ ഏറ്റെടുത്തു.

വിജയത്തിന് പിന്നാലെ സിനിമാരംഗത്തെ താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാം അഭിനന്ദനപ്രവാഹവുമായിഎത്തി. അജിത്തിനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും ആവേശം തോന്നുന്നു എന്ന് കമല്ഹാസന് പ്രതികരിച്ചു. നടൻ മാധവനും അഭിനന്ദനമറിയിച്ച് എത്തി. 2002 ലാണ് അജിത് റേസിങ്ങിലേക്ക് തിരിച്ചെത്തിയത് തുടർന്ന് ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ അദ്ദേഹം മത്സരിച്ചു.