നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്ക്കാന് ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇവിടുത്തെ രണ്ട് ഭരണസംവിധാനങ്ങളും പരാജയപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ നയങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ല.
മറുപടി ഇല്ലാത്തത് കൊണ്ടല്ല. പാലക്കാട്ടെ പാര്‍ട്ടിയും നിയോജക മണ്ഡലത്തിലെ ജനങ്ങളും എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ നവംബര്‍ 13-ന് ശേഷം പറയാമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചിരിക്കുന്നത്.