ആരാധകരുടെ പ്രിയങ്കരനായി തെന്നിന്ത്യന്‍ നടനാണ് സൂര്യ. അഭിനയമികവ് കൊണ്ടും ലാളിത്യം നിറഞ്ഞ വ്യക്തിജീവിതം കൊണ്ടും സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയുമാണ്. ഈ സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ നടന്ന ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് സൂര്യയെ സ്വാഗതം ചെയ്യുന്നു.
‘ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങള്‍ക്ക് ഒരാളില്‍ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല’ എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ എളിമയാണ് കാണിക്കുന്നതെന്നും രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളില്‍ കാണുന്നത് എന്ന് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.