വിജയിയുടെ മാസ്സ് എന്‍ഡ്രിയിലൂടെ ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ പാർട്ടിയുടെ നയങ്ങളും, ആദർശങ്ങളും, ലക്ഷ്യങ്ങളും വ്യക്തമാക്കി.
സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം, തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ടി.വി.കെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് വിജയ്.
സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് പ്രധാന നയം. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി തമിഴക വെട്രിക് കഴകത്തിലൂടെ ഉയര്‍ത്തുമെന്ന് വിജയ്.
തമിഴ്നാട്ടിൽ ഹിന്ദി വേണ്ടെന്ന നിലപാട് ശക്താമായി പ്രഖ്യാപിച്ചിരിക്കുകയാണ് ടിവികെ. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്നതാണ് നിലപാട്. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്നും ടിവികെയുടെ നയപ്രഖ്യാപനത്തിലൂടെ വിജയ് അറിയിച്ചു. ജാതി സെൻസസിനെ പിന്തുണക്കുന്നു. ജാതി സെൻസസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തുമെന്ന് നയം. മധുരയിൽ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനത്തിലൂടെ വിജയ് പറഞ്ഞു.
മിഴക വെട്രി കഴകത്തെ തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. കൃത്യമായി നൽകിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭിണികളും വിദ്യാർഥികളും പ്രായമായവരേയും സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.