നിലമ്പൂര്‍: എംഎല്‍എ പി വി അന്‍വറിനെ സന്ദര്‍ശിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കുമെന്നും വളര്‍ത്തിയ പ്രസ്ഥാനത്തെ പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണെന്ന വാര്‍ത്ത ശരിയല്ലെന്ന് അന്‍വറിനോട് സ്നേഹമുണ്ടെന്നും അതിലേറെ സ്നേഹം പാര്ട്ടിയോടുണ്ടെന്നും ആയിഷ പറഞ്ഞു.
നേരത്തെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ആയിഷ സന്ദര്‍ശിച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ആയിഷ രംഗത്തെത്തിയത്. ‘ഇന്ന് അന്‍വറിന്റെ വീടിന്റെ മുന്നില്‍ കൂടി പോയപ്പോള്‍ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്.
വീട്ടിലെത്തി പേരമക്കള്‍ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണ് എന്ന രീതിയില്‍ വാര്‍ത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. എന്നാണ് നിലമ്പൂര്‍ ആയിഷ കുറിച്ചത്.