കൊച്ചി: സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ പുതിയ ചിത്രം’ കൊറഗജ്ജ
റിലീസിനൊരുങ്ങുന്നു.ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ഗാനങ്ങളെ പറ്റി സംഗീത സംവിധായകന് ഗോപീസുന്ദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാക്കുളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
‘കൊറഗജ്ജ’ എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും അത്രമേല്‍ പ്രിയപ്പെട്ടതാണെന്നുമാണ് ഗോപീ സുന്ദര്‍ പറയുന്നത്.ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാന്‍ പ്രമുഖ ഓഡിയോ കമ്പനികള്‍ക്കിടയില്‍ കടുത്ത മത്സരം ആണ് നടക്കുന്നത്.
‘ഇത് ഒരു സാധാരണ അച്ഛന്-മകള്‍ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാന്‍ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാല്‍ സംഗീതം ഒരുക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നു. ഞാന്‍ സമയമെടുത്ത് പഠിച്ചുകൊണ്ടു രചിച്ച ട്യൂണുകള്‍ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു എന്നും ഗോപി സുന്ദര്‍ പറഞ്ഞു.
‘ഗോപിയുടെ സംഗീതം കേട്ടപ്പോള്‍ അദ്ഭുതം തോന്നിയെന്നും അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു എന്നുമാണ് ചിത്രത്തിന്റെ സംവിധായകന് സുധീര്‍ അത്താവര്‍ പറഞ്ഞത്. ചിത്രത്തില്‍ ആറ് ഗാനങ്ങളാണുള്ളത് ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, സുനിധി ചൗഹാന്, ജാവേദ് അലി, ഷാരോന്‍ പ്രഭാകര്‍, അര്മാന് മാലിക്, സ്വരൂപ് ഖാന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാന്‍ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികള്‍ കടുത്ത മത്സരം നടത്തുകയാണെന്ന് നിര്‍മാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.