തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘയാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.