തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ മുഖ്യപ്രതി സുകാന്ത് കാണാമറയത്ത് തന്നെ. അതേസമയം ഇന്ന് പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു . മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതിയും പ്രതിയും പലസ്ഥലങ്ങളിൽ പോയതിന്റെ രേഖകളും ഒരു ലാപ്ടോപ്പും ഇവിടെ നിന്ന് കണ്ടെത്തി. കൂടാതെ ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു .
ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ മാസം 24 നാണ് യുവതിയെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത് . എന്നാൽ, യുവതിയുടെ മരണത്തിന് പിന്നാലെ തന്നെ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു . യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി.